ലോക സമാധാനത്തിനു വേണ്ടി 121 മണിക്കൂർ ആരാധന തുടങ്ങി.

ലോക സമാധാനത്തിനു വേണ്ടി 121 മണിക്കൂർ ആരാധന തുടങ്ങി.

maa199

ലോക സമാധാനത്തിനു വേണ്ടി 121 മണിക്കൂർ ആരാധന ആരംഭിച്ചു. ദിവിന മിസരി കോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആരാധനയ്ക്കു ഇന്നലെ രാത്രി 9 മണിയോടെയാണ് തുടക്കമായത്. പുത്തൂർ രൂപതാദ്ധ്യക്ഷൻ ഗീവർഗ്ഗീസ് മാർ മക്കാരിയോസ് ആമുഖ സന്ദേശവും ശ്ലൈഹീക ആശീർവാദവും നല്‍കി ആരാധനയ്ക്കു തുടക്കം കുറിച്ചു.

ജൂണ്‍ 24 ചൊവ്വാഴ്ച രാത്രി 10 മണി വരെയാണ് തുടര്‍ച്ചയായ ആരാധന നടക്കുക. സമാപന ആശീർവാദം റവ. ഫാ. അബ്രാഹം പാലിക്കാട്ടുചിറ സി എം ഐ നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിന് ആളുകളാണ് ആരാധനയില്‍ പങ്കുചേരുന്നത്. ദിവിന മിസരി കോർദിയയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകളാണ് വിവിധ മണിക്കൂറുകളില്‍ ആരാധനയ്ക്കു നേതൃത്വം നല്‍കുന്നത്.

Zoom Link: ‍

⧪ https://us02web.zoom.us/j/86139528427 ‍

 


Comment As:

Comment (0)