എയര്‍ ഇന്ത്യ അപകടവും ഓപ്പറേഷൻ സിന്ദൂറും

എയര്‍ ഇന്ത്യ അപകടവും ഓപ്പറേഷൻ സിന്ദൂറും

maaa219


ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയില്‍ നടന്ന ചില സംഭവങ്ങള്‍ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും.

കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ കേരള തീരത്ത് 3 കപ്പല്‍ അപകടങ്ങള്‍ ഉണ്ടായി.

രണ്ടാഴ്ച മുൻപേ ഒരു കപ്പല്‍ മുങ്ങി, 100 കണക്കിന് കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, പല സ്ഥലത്തും എന്തൊക്കെയോ ഒഴുകി നടക്കുന്നു. മീനുകള്‍ ചത്ത് പൊന്തുന്നു. വലിയ വലിയ സ്രാവുകള്‍ പോലും അതില്‍ ഉള്‍പ്പെടുന്നു.

എന്തൊക്കെയോ രാസവസ്തുക്കള്‍ ഉണ്ട് എന്ന് പറഞ്ഞെങ്കിലും പ്രത്യേകിച്ച്‌ ഒന്നും കണ്ടെത്തുവാൻ സാധിച്ചില്ല, എന്നാല്‍ കരയ്ക്ക് അടിഞ്ഞ ചില കണ്ടെയ്നറുകളില്‍ തീ പിടിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

എന്തായാലും ആലപ്പുഴ, കൊച്ചി ഭാഗങ്ങളില്‍ ഒക്കെ കടലില്‍ രാസവസ്തുക്കള്‍ കലർന്നിട്ടുണ്ടാകും, അത് അവിടെ മാത്രം ഒതുങ്ങി നില്‍ക്കില്ലല്ലോ. സ്വാഭാവികമായും എല്ലാ സ്ഥലത്തേക്കും അത് വ്യാപിക്കും. ആ അപകടം നടന്നു കുറച്ചു ദിവസത്തിനു ശേഷം അടുത്ത അപകടം.

അറബിക്കടലില്‍ ബേപ്പൂർ തീരത്ത് നിന്നും 78 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ഒരു കപ്പലില്‍ തീപിടുത്തവും പൊട്ടിത്തെറിയും. അതില്‍ ആണെങ്കില്‍ ഏറ്റവും കൂടുതല്‍ ഇന്ധനങ്ങളും, അതും കടല് നിറയെ പരന്നൊഴുകി, ചുരുക്കി പറഞ്ഞാല്‍ ഇനി കുറച്ചു കാലത്തേക്ക് നല്ല മീനുകള്‍ ഒന്നും കിട്ടില്ല എന്ന് സാരം.

കഴിഞ്ഞ ദിവസം രാവിലെ കൊച്ചി തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വച്ച്‌ മറ്റൊരു മലേഷ്യൻ കപ്പലിന് തീ പിടിച്ചിരുന്നു, പക്ഷെ അത് വേഗം തന്നെ നിയന്ത്രണ വിധേയമാക്കാൻ കോസ്റ്റ് ഗാര്ഡിനു കഴിഞ്ഞിട്ടുണ്ട്.

ഇതിനിടയില്‍ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടാറ്റ കമ്ബനിയുടെ വസ്ത്ര ബ്രാൻഡ് ആയ സൂഡിയോ ബഹിഷ്കരണം നടക്കുന്നത്. ഇന്നലെ ടാറ്റ കമ്ബനിയെ പിടിച്ചു കുലുക്കി കൊണ്ട് അഹമ്മദാബാദില്‍ വിമാനം അപകടത്തില്‍ പെടുകയും നിരവധി ജീവനുകള്‍ നഷ്ടമാവുകയും ചെയ്തു. ഇപ്പോള്‍ വ്യാജ ബോംബ് ഭീഷണി ഒക്കെ വന്നു തുടങ്ങി എയർ ഇന്ത്യക്ക് എതിരെ.... ഇന്ന് രാവിലെ ഫുക്കറ്റില്‍ ആയിരുന്നു സംഭവം.

ഈ അപകടം നടന്ന ശേഷം പല പല സംശയങ്ങള്‍ വിമാനവുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നുണ്ട്. അതില്‍ പ്രധാനമായും പറയുന്ന ഒരു കാര്യം,

1 - ഈ വിമാനത്തിന് ഇലക്‌ട്രിക്കല്‍ പ്രശ്നങ്ങള്‍ ഉണ്ടായതായി അതില്‍ തൊട്ട് മുൻപേ യാത്ര ചെയ്ത യാത്രക്കാരൻ വീഡിയോ പങ്കുവച്ചു പറഞ്ഞു എന്നാണ്, അങ്ങനെ ആണെങ്കില്‍ നോണ്‍ സ്റ്റോപ്പ് ആയി ലണ്ടനിലേക്ക് പറക്കേണ്ട ഈ വിമാനം കൃത്യമായ പരിശോധന കൂടാതെ ടേക്ക് ഓഫ് നടത്തുമോ ? അപ്പോള്‍ ആരാണ് സർട്ടിഫിക്കറ്റ് കൊടുത്തത്.

2 - പൈലറ്റ് അവസാനമായി മെയ്ഡേ കോള്‍ ചെയ്തത് എന്തിന് ?

അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അവർ പറയുന്നു. പക്ഷെ എന്നെ സംശയത്തില്‍ ആക്കിയ മറ്റൊരു കാര്യം എന്താണെന്ന് വച്ചാല്‍, വിമാനം പറന്നു പോകുന്നതും പൊട്ടിത്തെറിക്കുന്നതുമായ ഒരു വീഡിയോ കണ്ടു. ആ വീഡിയോ എടുക്കുന്ന വ്യക്തി തികച്ചും യാദൃശ്ചികമായി എടുത്തത് ആവും.

എന്നാല്‍ അതില്‍ വിമാനം അങ്ങ് ദൂരെ വരെ പോകുന്നത് സൂം ചെയ്യുന്നു, പോയി കഴിഞ്ഞിട്ടും വീഡിയോ ഓഫ് ആയില്ല, അപ്പോഴാണ് പൊട്ടിത്തെറി ഉണ്ടാകുന്നതും വലിയ തീ ഗോളം വരുന്നതും, സ്വാഭാവികമായും ഒരു സാധാരണക്കാരൻ ആണെങ്കില്‍ ഒന്ന് പതറും.

അതിന്റെ എന്തെങ്കിലും ഒരു ശബ്ദം എങ്കിലും വീഡിയോയില്‍ കേള്‍ക്കാം, അല്ലെങ്കില്‍ വീഡിയോ ഒന്ന് ഷെയ്ക്ക് ആവുക എങ്കിലും ചെയ്യും, പക്ഷെ ആ വീഡിയോയില്‍ അങ്ങനെ ഒന്നും തന്നെ ഇല്ല.... ചിലത് സംശയിക്കേണ്ടി ഇരിക്കുന്നു.

അല്‍ ഖയ്ദ നേതാവ് കൊല്ലപ്പെട്ട സമയം അവർ പറഞ്ഞിരുന്നു, ഞങ്ങള്‍ ഇനി ചാവേറുകളെ വിടും ഇന്ത്യയിലേക്ക് എന്ന്, ഒരു ചാൻസ് ഇല്ലാതെ ഇല്ല. മാത്രമല്ല ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ ശേഷം നിരവധി ആളുകളെ ഇന്ത്യയില്‍ നിന്നും ചാര പ്രവർത്തി ചെയ്തതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഈ കാര്യത്തില്‍ ഒക്കെ ശക്തമായ അന്വേഷണം നടത്തേണ്ടത് ഉണ്ട്.

മിഡ് ഡേ പത്രത്തില്‍ ഇന്നലെ വന്ന ഒരു പരസ്യത്തില്‍ എയര്‍ ഇന്ത്യ എന്ന പേരില്‍ ഒരു വിമാനം കെട്ടിടത്തിന് വെളിയിലേക്ക് വരുന്ന രീതിയില്‍ ആണ് കൊടുത്തേക്കുന്നത്, DAD'S DAY OUT, JUNE 13, 14, 15 എന്നാണ് അതില്‍ കൊടുത്തത്...

ഇതെല്ലാം യാദൃശ്ചികമോ അതോ പ്ലാൻ ചെയ്ത് ചെയ്തതോ ???

കാത്തിരുന്നു കാണാം....സത്യം ഉടനെ പുറത്ത് വരട്ടെ.....

 


Comment As:

Comment (0)