യു.പി: ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധിയെ സ്വാഗതം ചെയ്ത് ക്രൈസ്തവ വിശ്വാസികൾ.
പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്താനുള്ള അപേക്ഷകള്‍ക്ക് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിനെതിരെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് നിയമലംഘനമല്ലെന്ന് വിധിയില്‍ എടുത്തുപറയുന്നുണ്ട്. ഭരണഘടന പ്രകാരം ഓരോ പൗരനും നിയമത്തിന് വിധേയമായി തന്റെ മതപരമായ വിശ്വാസം പുലര്‍ത്താനും അനുഷ്ഠിക്കാനും അവകാശമുണ്ടെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നതിനുള്ള ക്രൈസ്തവരുടെ അപേക്ഷകള്‍ പരിഗണിച്ച് നിയമപ്രകാരം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ അപേക്ഷകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m