മധ്യപ്രദേശിൽ ദളിത് ക്രൈസ്തവരെ വലതുപക്ഷ ഹിന്ദുത്വവാദികള്‍ മര്‍ദ്ദിച്ച് വിവസ്ത്രരാക്കി ക്ഷേത്രത്തില്‍ തൊഴാന്‍ നിർബന്ധിച്ചുവെന്നുവിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ 22ന് രാത്രിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു വിവരം പുറംലോകമറിയുന്നത്. തന്റെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം തന്നെയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയും ആക്രമിക്കുകയായിരുന്നുവെന്ന് പ്രാദേശിക സുവിശേഷപ്രഘോഷകനായ ഗൊഖാരിയ സോളങ്കി വെളിപ്പെടുത്തി. നൂറ്റിഅന്‍പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
വീട്ടില്‍ അതിക്രമിച്ച് കയറി ക്രൈസ്തവരെ ക്രൂരമായി ആക്രമിച്ച ഹിന്ദുത്വവാദികളുടെ സംഘം അവരെ വിവസ്ത്രരാക്കി അധിക്ഷേപിക്കുകയും പൊതുറോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിച്ച് വിഗ്രഹത്തിനുമുന്നിൽ തൊഴാൻ നിർബന്ധിയ്ക്കുകയായിരിന്നു. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിനും ജില്ല കളക്‌ടർക്കും പരാതി നൽകിയിട്ടുണ്ടെന്ന് ഗൊഖാരിയ സോളങ്കി പറഞ്ഞു. തങ്ങളെല്ലാം ക്രൈസ്‌തവരാണെന്നും പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m