ലക്ഷണം കാണിക്കുന്നതിനും 3 വര്‍ഷം മുമ്ബ് കാന്‍സര്‍ തിരിച്ചറിയാം, അതും ബ്ലഡ് ടെസ്റ്റിലൂടെ, പുതിയ പഠനം

ലക്ഷണം കാണിക്കുന്നതിനും 3 വര്‍ഷം മുമ്ബ് കാന്‍സര്‍ തിരിച്ചറിയാം, അതും ബ്ലഡ് ടെസ്റ്റിലൂടെ, പുതിയ പഠനം

maaa264

കാൻസർ ആളുകള്‍ തിരിച്ചറിയപ്പെടുന്നത് വളരെ വൈകിയായിരിക്കും. രോഗങ്ങളുടെ കാര്യത്തില്‍ ചികിത്സയോളം പ്രധാനപ്പെട്ടതാണ് രോഗനിർണയവും.

രോഗം എത്ര വേഗത്തില്‍ കണ്ടെത്തപ്പെടുന്നോ, അത്രയും വേഗത്തില്‍ ചികിത്സ തുടങ്ങാൻ കഴിയും ഇത് രോഗമുക്തി എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.

രോഗനിർണയം വൈകുന്നതിനനസുരിച്ച്‌ രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞുവരുന്ന രോഗമാണ് കാൻസർ. കഴിഞ്ഞ പതിറ്റാണ്ടുകളിലായി കാൻസർ ചികിത്സ രംഗത്ത് നിരവധി ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്. കാൻസർ ഒരു തവണ വന്ന ആളുകള്‍ക്ക് വീണ്ടും വരുന്ന പ്രവണതയും രോഗികളില്‍ കൂടുതലായി കണ്ടുവരുന്നു.

ശാസ്ത്രത്തിന്റെ വളർച്ച കാൻസർ രോഗ നിർണയത്തിലും, ചികിത്സയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വ്യത്യസ്ത മാർഗങ്ങളിലൂടെ, ഫലപ്രദമായി രോഗമുക്തി നേടാവുന്ന നിരവധി കാൻസർ ചികിത്സ രീതികള്‍ ഇന്ന് നിലവിലുണ്ട്. ഇപ്പോഴിതാ കാൻസറിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മൂന്ന് വർഷം മുമ്ബ് തന്നെ കാൻസറിനെ കണ്ടെത്താൻ സാധിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.


അമേരിക്കയിലെ ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം കണ്ടെത്തുന്നത്. സാധാരണമായൊരു രക്തപരിശോധനയില്‍ ഇത് കണ്ടെത്താൻ സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. നേരത്തെ കാൻസർ കണ്ടത്തെുന്നത് ജീവന് ഭീഷണിയാകുന്നതില്‍ നിന്നും അതിനെ തടയാൻ സാധിക്കുന്നതാണ്.

വർഷങ്ങളായി ആളുകളുടെ ബ്ലഡ് ശേഖരിച്ചിരിക്കുന്ന ആരിക് (ARIC) എന്ന എന്ന ആരോഗ്യപഠനത്തില്‍ നിന്നും ജോണ്‍സ് ഹോപ്കിൻസ് ടീം രക്തമെടുത്തു. 52 ആളുകളുടെ രക്തം പരിശോധിച്ചതില്‍ നിന്നും 26 ആളുകള്‍ക്ക് പിന്നീട് കാൻസർ സ്ഥിരീകരിച്ചിരുന്നു.

ഇതില്‍ എട്ടാളുകള്‍ക്കായി മള്‍ട്ടികാൻസർ ഏർലി ഡിറ്റക്ഷൻ (Multicancer Early Detection) എന്ന സ്‌പെഷ്യല്‍ ലാബ് ടെസ്റ്റാണ് നടത്തിയത്. ഈ എട്ട് ആളുകള്‍ക്കും നാല് മാസം കഴിഞ്ഞാണ് കാൻസറിന്റെ ലക്ഷണങ്ങള്‍ പോലും കാണിച്ചത്. ഈ എട്ട് പേരില്‍ ചിലരുടെ പഴയ രക്ത സാമ്ബിളുകള്‍, അതായത് കാൻസർ നിർണയിക്കുന്നതിന് മൂന്ന് വർഷം മുന്നേയുള്ളത് പരിശോധിച്ചിരുന്നു. അപ്പോള്‍ മുതല്‍ ചിലരില്‍ കാൻസറിന്റെ അടയാളങ്ങള്‍ കാണാമായിരുന്നു എന്ന് പഠനം വ്യക്തമാക്കുന്നു.

സർക്കുലേറ്റിങ് ട്യൂമർ ഡിഎൻഎ (സിടിഡിഎൻഎ) എന്നറിയപ്പെടുന്ന ഒരു തരം ജനിതക വസ്തുവാണ് ഗവേഷണത്തിന്റെ കാതല്‍. കാൻസറിന്റെ ആദ്യ ഘട്ടങ്ങളില്‍ ട്യൂമറുകള്‍ അവയുടെ ഡിഎൻഎയുടെ ശകലങ്ങള്‍ രക്തപ്രവാഹത്തിലേക്ക് പ്രവേശിപ്പിക്കുന്നു, പക്ഷേ അവ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇത് വളരെ മൈന്യുട്ടായിട്ടായിരിക്കും കാണപ്പെടുക.

 


Comment As:

Comment (0)