വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന് ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കും. ജൂണ്‍ 13 ഇന്നലെ അപ്പസ്‌തോലിക് കൊട്ടാരത്തില്‍ നടന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിലെ കര്‍ദിനാള്‍മാരുടെ ആദ്യത്തെ സാധാരണ പൊതു കണ്‍സെസ്റ്ററിയിലാണ് തീയതി നിശ്ചയിച്ചത്.
യുവജനങ്ങളുടെ ജൂബിലി ആഘോഷത്തിനിടെ ഓഗസ്റ്റ് 3-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനവും അപ്രതീക്ഷിതമായി സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റാന്‍ കണ്‍സിസ്റ്ററി തീരുമാനിക്കുകയായിരുന്നു.. നേരത്തെ ഏപ്രില്‍ 27-ന് നടത്താനിരുന്ന അക്യുട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m