നിഖ്യാ വിശ്വാസപ്രമാണം തിരുസ്സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് 1700 വർഷം .

നിഖ്യാ വിശ്വാസപ്രമാണം തിരുസ്സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് 1700 വർഷം .

maa194

നിഖ്യാ വിശ്വാസപ്രമാണം തിരുസ്സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട്  1700 വർഷം തികഞ്ഞു. AD 325 ജൂൺ 19-നായിരുന്നു ഔദ്യോഗിക പ്രഖ്യാപനമെന്നു പൗരാണിക രേഖകളുടെയും സഭാ പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ചരിത്രകാരന്മാർ അനുമാനിക്കുന്നു. 

AD 325 മേയ് 20-നായിരുന്നു കോൺസ്റ്റാൻ്റിനോപ്പിളിലെ (ഇന്നത്തെ തുർക്കി) നിഖ്യായിൽ (ഇന്നത്തെ ഇസ്നിക് İznik) സൂന്നഹദോസ് ആരംഭിച്ചത്.

കോൺസ്റ്റാൻ്റിനോപ്പിളിൽ (ഇസ്താംബൂൾ) നിന്നും കണ്ടെടുത്തിട്ടുള്ള ചില പൗരാണിക കൈയ്യെഴുത്തുപ്രതികളിൽ  പറയുന്നത് AD 325 ജൂൺ 14-ന് ആരംഭിച്ച സൂന്നഹദോസ് ഓഗസ്റ്റ് 25-നാണ് പൂർത്തിയായത് എന്നാണ്. എന്നാൽ നൂറ്റാണ്ടുകളായി നിഖ്യാ വിശ്വാസ പ്രമാണ ദിനമായി കരുതുന്നത് ജൂൺ 19 ആണ്.

രണ്ട് വ്യത്യസ്ത തീയ്യതികൾ നിഖ്യാ വിശ്വാസ പ്രമാണദിനവുമായി ബന്ധപ്പെട്ടു പറയുന്നതിനുള്ള  കാരണം ജർമ്മൻ കത്തോലിക്കാ ബിഷപ്പായിരുന്ന കാൾ ജോസഫ് ഹെഫേലി (Karl Joseph von Hefele (1871), A History of the Councils of the Church: To the close of the Council of Nicea, A.D. 325 (Page 275) വിവരിക്കുന്നുണ്ട്. പിതാക്കന്മാർ മേയ് 20 മുതൽ നിഖ്യായിൽ എത്തിച്ചേർന്നു തുടങ്ങി. എന്നാൽ കോൺസ്റ്റൻ്റയിൻ ചക്രവർത്തി ആ ദിവസങ്ങളിൽ അവധിയിലായിരുന്നു. അദ്ദേഹം നിഖ്യായിൽ എത്തിയത് ജൂൺ 14-നായിരുന്നു. പിതാക്കന്മാർ ഇതിനോടകം അനൗദ്യോഗികമായി പല ചർച്ചകളും നടത്തിയിരുന്നു. എന്നാൽ ചക്രവർത്തി എത്തിച്ചേർന്ന ശേഷമാണ് രംഗം ചൂടുപിടിച്ചത്. തുടർന്ന് ഏതാനും ദിവസങ്ങൾകൊണ്ടു വിശ്വാസ പ്രമാണത്തിൻ്റെ ഘടന രൂപപ്പെട്ടു. ജൂൺ 19-നു പ്രഖ്യാപനവും നടന്നു.

ആഗോളസഭയിൽ ഈസ്റ്റർ തീയ്യതി സംബന്ധിച്ച് ഐക്യം ഉണ്ടാകേണ്ടതിനായി പിതാക്കന്മാരുടെ സമ്മേളനം തുടർന്നു.  ഒടുവിൽ AD 325 ഓഗസ്റ്റ് 20-ഓടെ ഒന്നാം  നിഖ്യാ  സൂന്നഹദോസ് ഔദ്യോഗികമായി പൂർത്തിയാവുകയും ചെയ്തു.

കടപ്പാട് : മാത്യു ചെമ്പുകണ്ടെത്തിൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)