വിയറ്റ്‌നാം വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ

വിയറ്റ്‌നാം വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ

j43

വിയറ്റ്‌നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ വൈസ് പ്രസിഡന്റ് ശ്രീമതി വോ തി ആംഹ് ക്സുവാനുമായി കുടിക്കാഴ്ച്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന ഈ കൂടിക്കാഴ്ചയെത്തുടർന്ന് വത്തിക്കാനും മറ്റു രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗറുമായും ശ്രീമതി വോ തി ആംഹ് ക്സുവാൻ കൂടിക്കാഴ്ച നടത്തി.

തികച്ചും സൗഹൃദപരമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് വിശേഷിപ്പിച്ച, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ സംവാദങ്ങളിൽ, പരിശുദ്ധ സിംഹാസനവും വിയറ്റ്നാമുമായുള്ള ബന്ധത്തിലെ ക്രിയാത്മകമായ വളർച്ചയെക്കുറിച്ച് ഇരു നേതൃത്വങ്ങളും പരാമർശിച്ചു.

വിയറ്റ്‌നാമിൽ സ്ഥിരവസതിയോടെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി താമസിക്കുന്നതുമായി ബന്ധപ്പെട്ട കരാർ, വിയറ്റ്നാമിലെ പൊതുസമൂഹത്തിന് കത്തോലിക്കാസഭ നൽകുന്ന സംഭാവനകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ സ്ഥാനം പിടിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)