മഹാത്മാഗാന്ധിയുടേതുൾപ്പെടെ മുൻ ലോകനേതാക്കളുടെ കൊച്ചുമക്കളുമായി കൂടികാഴ്ച നടത്തി ലിയോ പതിനാലാമൻ പാപ്പ

മഹാത്മാഗാന്ധിയുടേതുൾപ്പെടെ മുൻ ലോകനേതാക്കളുടെ കൊച്ചുമക്കളുമായി കൂടികാഴ്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ

maaa268

ലോകസമാധാനത്തിനായുള്ള പരിശ്രമങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ലിയോ പതിനാലാമൻ പാപ്പാ, മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയുൾപ്പെടെയുള്ളവർ അംഗങ്ങളായ "പ്രത്യാശയുടെ തീനാമ്പുകൾ" എന്ന സംഘടനയുടെ പ്രതിനിധികളെ,  വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചവേളയിൽ അഭിവാദ്യം ചെയ്തു.

പ്രത്യാശ80" (HOPE80) എന്ന് പേരിട്ട സമാധാനത്തിന്റെ തീർത്ഥാടനത്തിൽ, മുൻപ് എതിർചേരികളിലായിരുന്ന നേതാക്കളുടെ കൊച്ചുമക്കളാണ് പങ്കെടുക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ എൺപത് വർഷങ്ങൾ അനുസ്മരിച്ചുകൊണ്ടുകൂടിയാണ് ഇത്തരമൊരു പേര് സമാധാനം പ്രോത്സാഹിപ്പിക്കാൻവേണ്ടിയുള്ള ഈ സംരംഭത്തിന് നൽകപ്പെട്ടത്. യാത്രയുടെ ഭാഗമായി സംഘടനയുടെ പ്രതിനിധികൾ റോം, ജെറുസലേം, ഹിരോഷിമ, ന്യൂയോർക്ക്, ഒസാക്കയിലെ എക്സ്പോ എന്നിവിടങ്ങൾ സന്ദർശിക്കും- സമാധാനത്തിനായുള്ള അന്താരാഷ്ട്രദിനം ആചരിക്കുന്ന സെപ്റ്റംബർ 21-നായിരിക്കും സമാധാനത്തിന്റെ തീർത്ഥാടനം അവസാനിക്കുക.

നാസി നേതൃത്വത്തിന് കീഴിൽ പ്രവർത്തിച്ച അമോൻ ഗോത്തിന്റെ കൊച്ചുമകളായ ജെന്നിഫർ റ്റീജ്, രാഷ്ടതന്ത്രജ്ഞനായ ചർച്ചിലിന്റെ കൊച്ചുമകൾ ലൂസി സാൻഡിസ്, ജപ്പാൻ മുൻ പ്രധാനമന്ത്രി ഹിഡെക്കി ടോജോയുടെ കൊച്ചുമകൾ ഹിഡെറ്റോഷി ടോജോ, മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി, "യൂറോപ്പിലെ സമാധാനത്തിനായി മതങ്ങൾ" എന്ന സംഘടനയുടെ പ്രെസിഡന്റ് ലൂയിജി ദേ സാൽവിയ തുടങ്ങിയവരും പാപ്പായുടെ പൊതുകൂടിക്കാഴ്ചയിൽ സംബന്ധിച്ചിരുന്നു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)