ന്യായീകരിക്കാനാകാത്തവിധത്തിൽ ആളുകളെ പട്ടിണിക്കിടുന്നതും, മാനവികസഹായം നിരോധിക്കുന്നതും പോലെയുള്ള യുദ്ധമുറകളെയും സാധാരണക്കാരെ കൂടുതൽ ദരിദ്രരാക്കുകയും രാഷ്ട്രീയനേതൃത്വങ്ങൾ തടിച്ചുകൊഴുക്കുകയും ചെയ്യുന്ന വ്യവസ്ഥകളെയും, അന്നന്നത്തെ ഭക്ഷണം പോലും ലഭിക്കാതെ നിരവധി ദരിദ്രർ ജീവിക്കാൻ നിർബന്ധിതരാകുന്ന വ്യവസ്ഥിതിയെയും അപലപിച്ച് ലിയോ പതിനാലാമൻ പാപ്പായുടെ എക്‌സൽ സന്ദേശം.
യുദ്ധ തന്ത്രമായി ആളുകളെ അന്യായമായി പട്ടിണിക്കിടുന്നതും, കൃഷിയിടങ്ങൾ തീയിട്ട് നശിപ്പിക്കുന്നതും, കന്നുകാലികളെ മോഷ്ടിക്കുന്നതും, മാനവികസഹായമെത്തിക്കുന്നത് തടയുന്നതും പോലെയുള്ള, സായുധ നിയമവിരുദ്ധ സംഘങ്ങളുടെ അനീതി നിറഞ്ഞ പ്രവൃത്തികൾ നിരാശയോടെ നാം കണ്ടുകൊണ്ടിരിക്കുകയാണ്. സാധാരണ ജനം ദാരിദ്ര്യം കൊണ്ട് തളരുമ്പോൾ, രാഷ്ട്രീയപ്രമുഖർ ശിക്ഷിക്കപ്പെടാതെ തടിച്ചുകൊഴുക്കുന്നു. ഇത്തരം ദുരുപയോഗങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്താനും, തെറ്റിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള സമയമാണിത്" എക്‌സിൽ പാപ്പാ കുറിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m