വൈദികരെ ബന്ദിയാക്കി പള്ളിയും സ്കൂൾ ഓഫീസും ഇടവക ഓഫീസും കൊള്ളയടിച്ചു. വൈദികരെ ബന്ദിയാക്കി പള്ളിയും സ്കൂൾ ഓഫീസും ഇടവക ഓഫീസും കൊള്ളയടിച്ചു.
Wednesday, 11 Jun 2025 00:00 am

marianvibes

ജാർഖണ്ഡിലെ വൈദികരെ ബന്ദിയാക്കി പള്ളിയും സ്കൂൾ ഓഫീസും ഇടവക ഓഫീസും കൊള്ളയടിച്ചു. 

മുഖംമൂടി ധരിച്ച അഞ്ച് ആയുധധാരികളായ കൊള്ളക്കാർ പള്ളി പരിസരത്ത് അതിക്രമിച്ച് കയറി ഏകദേശം എട്ട് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. ഇടവക വികാരി ഫാ. ഇഗ്നേഷ്യസ് ടോപ്പോ, അസി. വികാരി ഫാ. റോഷൻ, സാംസേര സ്കൂ‌ൾ പ്രിൻസിപ്പൽ അഗസ്റ്റിൻ ഡംഗ്‌ഡംഗ് എന്നിവരെ മാരകായുധങ്ങളുപയോഗിച്ചു മർദിച്ച് അവശരാക്കിയശേഷമായിരുന്നു കവർച്ച.

ഗുരുതരമായി പരിക്കേറ്റ ഇവരെ ബോൾബയിലെ സിഎച്ച്‌സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദികരെ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്ത ദുഃഖകരമായ സംഭവമാണ് അരങ്ങേറിയതെന്നു സിംഡേഗയിലെ ബിഷപ്പ് വിൻസെന്റ് ബർവ കാത്തലിക് കണക്റ്റിനോട് പ്രതികരിച്ചു. ഇടവകയിൽ ഏകദേശം 8,000 പേരുണ്ട്. നിലവില്‍ വൈദികരെ ഞങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഒരു ആഴ്ചയ്ക്കുള്ളിൽ വൈദികര്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്താൻ പോലീസ് സജീവമായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.