അഹമ്മദാബാദ് വിമാനദുരന്തം : അനുശോചനം അറിയിച്ച് മാർ റാഫേൽ തട്ടിൽ അഹമ്മദാബാദ് വിമാനദുരന്തം : അനുശോചനം അറിയിച്ച് മാർ റാഫേൽ തട്ടിൽ
Thursday, 12 Jun 2025 18:30 pm

marianvibes

 രാജ്യത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് 242 പേരുടെ മരണത്തിന് കാരണമായ 
അഹമ്മദാബാദ് വിമാനദുരന്തത്തിൽ അനുശോചനം അറിയിച്ചു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

മരണമടഞ്ഞവർക്കു ആദരാജ്ഞലികൾ അർപ്പിക്കുന്നതായും ദുരന്തത്തിന്റെ ആഘാതത്തിൽകഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും  മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയർ എന്ത്യ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലാഭായ് പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയർന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിൻ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകർന്നുവീണ് അഗ്നിഗോളമായി മാറുകയായിരുന്നു