പുതിയ ആർച്ച് ബിഷപ്പുമാര്‍ക്ക് പാലിയം ധരിപ്പിക്കല്‍ ചടങ്ങ് ജൂണ്‍ 29ന് പുതിയ ആർച്ച് ബിഷപ്പുമാര്‍ക്ക് പാലിയം ധരിപ്പിക്കല്‍ ചടങ്ങ് ജൂണ്‍ 29ന്
Friday, 13 Jun 2025 00:00 am

marianvibes

 പുതിയതായി തെരഞ്ഞെടുക്കപ്പെട്ട  പുതിയ ആർച്ച് ബിഷപ്പുമാര്‍ക്കുള്ള സ്ഥാനികചിഹ്നമായ പാലിയം ഉത്തരീയം വെഞ്ചിരിക്കലും ധരിപ്പിക്കലും വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂണ്‍ 29ന് വത്തിക്കാനിൽ വച്ച് നടക്കും.

ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂണ്‍ 29ന് നടക്കും. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ നിഷ്‌കര്‍ഷിച്ചിരിന്നു. എന്നാല്‍ ഈ ചടങ്ങ് വത്തിക്കാനില്‍ നടത്തുവാനാണ് ലെയോ പതിനാലാമന്‍ പാപ്പ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം. ജൂണ്‍ 29ന് പുതിയ മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പ പാലിയം ആശീര്‍വദിച്ച് അണിയിക്കുകയായിരുന്നു സഭയുടെ പാരമ്പര്യം. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി 2015 മുതല്‍ പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0