കഴിഞ്ഞ ദിവസം രോഗിയെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ നാല് തവണ വെടിയേറ്റ മെക്‌സിക്കന്‍ വൈദികന്റെ നില ഗുരുതരമായി തുടരുന്നു. മെക്‌സിക്കോയിലെ ടാബാസ്‌കോ രൂപത വൈദികനായ ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരേസിനാണ് വെടിവയ്പ്പില്‍ മാരകമായി പരിക്കേറ്റത്. 90 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള മെക്‌സിക്കോയില്‍ ക്രൈസ്തവ പുരോഹിതരുടെ ജീവന് പോലും ഭീഷണി നേരിടുന്ന വിധത്തില്‍ മാഫിയ സംഘങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് ഫാ. ഹോക്ടറിന് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു.
തെക്കുകിഴക്കന്‍ നഗരമായ വില്ലഹെര്‍മോസയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവകയില്‍ പുലര്‍ച്ചെ 5:45 ഓടെയാണ് ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരെസ് ആക്രമിക്കപ്പെട്ടതെന്ന് ടബാസ്‌കോ രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു. ഫാ. പെരെസിന് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നും അദ്ദേഹത്തിന്റെ അവസ്ഥ വളരെ ഗുരുതരമാണെന്നും, രക്തനഷ്ടവും ആന്തരിക പരിക്കുകളുടെ സങ്കീര്‍ണ്ണതയും കാരണം അനിശ്ചിതത്വത്തിലാണെന്നും രൂപത വ്യക്തമാക്കി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m