മാര്‍പാപ്പയുടെ ജൂണിലെ ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ പുറത്തുവിട്ട് വത്തിക്കാൻ.

മാര്‍പാപ്പയുടെ ജൂണിലെ ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ പുറത്തുവിട്ട് വത്തിക്കാൻ.

maa47

ജൂൺമാസം പരിശുദ്ധ പിതാവ് അർപ്പിക്കുന്ന എല്ലാ ദിവ്യബലികളുടെയും വിശദാംശങ്ങൾ അടങ്ങിയ കലണ്ടർ പ്രസിദ്ധീകരിച്ചു.

ജൂണില്‍ എല്ലാ ഞായറാഴ്ചയും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കൂടാതെ വിശുദ്ധരുടെ നാമകരണനടപടികളിലുള്ള വോട്ടെടുപ്പിനായി കര്‍ദിനാള്‍മാരുടെ ഒരു കണ്‍സിസ്റ്ററി നടത്തുമെന്നും പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ  ചുമതല വഹിക്കുന്ന ഓഫീസ്  വ്യക്തമാക്കി.

ജൂണ്‍ 1 ഞായറാഴ്ച രാവിലെ 10:30 ന് കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമാരുടെയും വൃദ്ധരുടെയും ജൂബിലി ആഘോഷിക്കുന്നതിനായി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 8 പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍, സഭാ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പുതിയ സമൂഹങ്ങളുടെയും ജൂബിലിക്കായി രാവിലെ 10:30 ന് വത്തിക്കാന്‍ ചത്വരത്തില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും.  ജൂണ്‍ 13 വെള്ളിയാഴ്ചയാണ് വിശുദ്ധരുടെ നാമകരണനടപടികളിലുള്ള  വോട്ടെടുപ്പിനായി കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററി നടക്കുന്നത്.

ജൂണ്‍ 22 കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനത്തില്‍ വൈകുന്നേരം 5:00 ന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 27 വെള്ളിയാഴ്ച, യേശുവിന്റെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രാവിലെ 9:00 മണിക്ക് പാപ്പ ദിവ്യബലി അര്‍പ്പിക്കും.

ജൂണ്‍ 29 ഞായറാഴ്ച, അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ദിനത്തില്‍ രാവിലെ 9:30 ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലിയില്‍ മാര്‍പാപ്പ കാര്‍മികത്വം വഹിക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)