വൈദികര്‍ ഈ കാലഘട്ടത്തില്‍ വളര്‍ത്തിയെടുക്കേണ്ട ഗുണങ്ങളില്‍ ഏറ്റവും പ്രധാനം മാനുഷികഗുണങ്ങളാണെന്ന് ഉബോധിപ്പിച്ച് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സീറോമലബാര്‍സഭയുടെ ക്ലര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ എല്ലാ രൂപതകളില്‍നിന്നുമുള്ള യുവ വൈദീകര്‍ക്കു സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍വച്ചു ദശദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദികര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, ചാന്‍സലര്‍ റവ ഡോ. എബ്രഹാം കാവില്‍പുരയിടത്തില്‍, വൈദികര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍ സെക്രട്ടറി റവ ഡോ ടോം ഓലിക്കരോട്ട് എന്നിവരും സംസാരിച്ചു. അജപാലന ദൈവശാസ്ത്രം, മനഃശാസ്ത്രം, ആരാധനക്രമം, സഭാനിയമം, ബൈബിള്‍ വ്യാഖ്യാനം, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ്, യൂത്ത് അനിമേഷന്‍, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ നയിച്ച ക്ലാസ്സുകളും വര്‍ക്ഷോപ്പുകളും ഈ ദശദിന പരിശീലനപരിപാടിയുടെ പ്രത്യേകതയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m