പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു വർത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്നു സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളർച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതൽ ഉണർവു പകരുന്നുണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർ സഭാദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭ അതിന്‍റെ ശ്രേഷ്ഠമായ ശ്ലൈഹീക പൈതൃകത്തിൽ അഭിമാനിക്കാനും നാളെകളിലേക്കുള്ള യാത്രകളെ ആസൂത്രണം ചെയ്യാനും സഭാദിനം ഓർമിപ്പിക്കുന്നുണ്ട്. സീറോ മലബാർ സഭ ലോകമെന്പാടും വളരുകയാണ് എന്ന യാഥാർഥ്യം അനുസ്മരിച്ച മേജർ ആർച്ച് ബിഷപ്പ് ദൈവ വിളികളിൽ ഉണ്ടാകുന്ന പ്രത്യാശാജനകമായ വളർച്ചയും എടുത്തുപറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m