മാർപാപ്പായ്ക്ക് പ്രാർത്ഥനയും സഹകരണവും ഉറപ്പുനല്കി അപ്പൊസ്തോലിക് നുൺഷ്യൊമാർ

മാർപാപ്പായ്ക്ക് പ്രാർത്ഥനയും സഹകരണവും ഉറപ്പുനല്കി അപ്പൊസ്തോലിക് നുൺഷ്യൊമാർ

maaa200

 ലിയോ  പതിനാലാമൻ പാപ്പാക്ക് പ്രാർത്ഥനയും സഹകരണവും ഉറപ്പുനല്കി അപ്പൊസ്തോലിക് നുൺഷ്യൊമാർ

സഭയിൽ അപ്പൊസ്തോലികനുൺഷ്യൊമാരുടെ സേവനത്തിന് പാപ്പാ കൽപ്പിക്കുന്ന പ്രാധാന്യത്തിന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ നന്ദി പറഞ്ഞു.

പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രപ്രതിനിധികൾക്ക് വത്തിക്കാനിൽ ഇന്നലെ 
 ലിയൊ പതിനാലാമൻ പാപ്പാ അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ പാപ്പായെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ കൂടിക്കാഴ്ചാവേളയിൽ അവരെ സംബോധന ചെയ്യവെ പാപ്പാ, അവരുടെ ദൗത്യം പകരംവയ്ക്കാനാവാത്തതാണെന്ന് പറഞ്ഞത് അനുസ്മരിച്ചുകൊണ്ടാണ് കർദ്ദിനാൾ പരോളിൻ പാപ്പായ്ക്ക് നന്ദിയർപ്പിച്ചത്.

സഭാഭരണത്തിൽ ഒരു മാസം പിന്നിട്ട ലിയൊ പതിനാലാമൻ പാപ്പായ്ക്കുള്ള തങ്ങളുടെ ആശംസ, എല്ലാറ്റിനുമപരിയായി, പ്രാർത്ഥനാനിർഭരമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രാർത്ഥനയും പിന്തുണയും കർദ്ദിനാൾ പരോളിൻ പാപ്പായ്ക്ക് ഉറപ്പുനല്കുകയും പ്രതിബദ്ധത നവീകരിക്കുകയും ചെയ്തു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)