പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചുബിഷപ് മാർ തോമസ് തറയിൽ.
കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് സന്നിഹിതനായിരുന്നു. ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാർത്തോമാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശിൽപിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കൽ നിർമ്മിച്ച ശിൽപവുo ആർച്ച് ബിഷപ്പ് മാർപാപ്പയ്ക്ക് കൈമാറി.
ഫാ. ജേക്കബ് കൂരോത്ത് വരച്ച മാർത്തോമാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശിൽപിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കൽ നിർമ്മിച്ച ശിൽപവുമാണ് കൈമാറിയത്.കേരളത്തിലെ സുറിയാനികത്തോലിക്കരുടെ അഭിമാനമായി ഉയർത്തപ്പെട്ട വിശുദ്ധരുടെ ചിത്രം ആലേഖനം ദാരുശില്പ്പമാണ് തോമസ് വെള്ളാരത്തുങ്കൽ തയ്യാറാക്കിയത്. നാളുകളുടെ അദ്ധ്വാനത്തിൽ പൂർണമായും കൈയ്യാൽ കൊത്തിയെടുത്ത ശില്പത്തിൽ മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പു കതിരും മുന്തിരിവള്ളിയും പശ്ചാത്തലമാക്കി പ്രാർഥനയുടെ അടയാളമായ യാചനാകരങ്ങളുടെ നടുവിൽ ഗോളവും ഗോളത്തിൽ ഇന്ത്യയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു. ഗോളത്തിനു മുകളിൽ സ്ഥാപിച്ച കേരളത്തിൻ്റെ മാതൃകയിൽ സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ആദ്യമായി വിശുദ്ധ പദവി ലഭിച്ച അൽഫോൻസാമ്മയുടെ ചിത്രം കൊത്തിയിരിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0