ശിശുക്കൾ നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നു: മാർപാപ്പാ

ശിശുക്കൾ നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നു: മാർപാപ്പാ

maa144

നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നത് കുഞ്ഞുങ്ങൾ ആണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

സുവിശേഷം സ്വാഗതം ചെയ്യപ്പെടുകയും കൈമാറുകയും ചെയ്യുന്ന ഗാർഹിക സഭകളായ കുടുംബങ്ങളെയും പാപ്പാ അഭിവാദ്യം ചെയ്തു. "തന്റെ സൃഷ്ടിയായ ലോകത്തെ ആശ്ലേഷിക്കുന്ന ദൈവസ്നേഹത്തിലാണ് കുടുംബങ്ങളുടെ ഉത്ഭവം", എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും, ലിയോ പതിനാലാമൻ ഉദ്ധരിച്ചു.

കുടുംബങ്ങളിൽ വിശ്വാസവും,  പ്രത്യാശയും, സ്നേഹവും ഉത്തരോത്തരം വർധിക്കട്ടെയെന്ന ആശംസയും പാപ്പാ നൽകി. യുവതലമുറയ്ക്ക് വിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും യഥാർത്ഥ മാതൃക നൽകുന്നവരാണ്, മുത്തശ്ശീമുത്തച്ഛന്മാർ എന്ന് പറഞ്ഞ പാപ്പാ, ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിയവർക്ക് കൃതജ്ഞതയും അർപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)