വിശ്വാസം ജീവിതസാക്ഷ്യമാണ്.:മാര്‍ ജോസ് പുളിക്കല്‍.

വിശ്വാസം ജീവിതസാക്ഷ്യമാണ്.:മാര്‍ ജോസ് പുളിക്കല്‍.

maa140

അനുദിന ജീവിത സാഹചര്യങ്ങളിലാണ് വിശ്വാസം തെളിയിക്കപ്പെടുന്നതെന്നും വിശ്വാസം ജീവിതസാക്ഷ്യമാണെന്നും  ഉദ്ബോധിപ്പിച്ച്  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും വാര്‍ഷികാഘോഷം കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളരാതെ മുന്നേറാന്‍ വിശ്വാസം അനിവാര്യമാണെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ പ്രോട്ടോ-സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു.  രൂപതാ സിഞ്ചെല്ലൂസ് ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. വര്‍ഗീസ് കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.മതാധ്യാപനരംഗത്ത് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ 4 അധ്യാപകര്‍ക്കും, 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ 29 അധ്യാപകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കുകയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സണ്‍ഡേ സ്‌കൂളുകളെയും കുട്ടികളെയും ആദരിക്കുകയും ചെയ്തു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)