മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് തലസ്ഥാനമായ ബങ്കിയിലെ (Bangui) ബർതെലെമി ബൊഗാണ്ട (Barthélémy Boganda) ഹൈസ്കൂളിൽ നിരവധി കുട്ടികളുടെ മരണത്തിനും ഇരുനൂറിലധികം കുട്ടികൾക്ക് പരിക്കിനും കാരണമായ അപകടത്തിൽ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ മധ്യാഹ്‌നപ്രാർത്ഥന നയിച്ച അവസരത്തിലാണ് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലുണ്ടായ ഈ ദാരുണസംഭവത്തെക്കുറിച്ച് പാപ്പാ പരാമർശിച്ചത്.
ഈ ദാരുണ അപകടത്തിൽ ദുഖാർത്ഥരായ ഹൈസ്കൂൾ സമൂഹത്തിന് തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകിയ പാപ്പാ, കർത്താവ് ഈ ദാരുണമായ അപകടത്തിൽ ഇരകളായവരുടെ കുടുംബങ്ങളെയും അവിടുത്തെ സമൂഹത്തെ മുഴുവനെയും സമാശ്വസിപ്പിക്കട്ടെയെന്ന് ആശംസിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0