എളിമയോടെയും സൗമ്യതയോടു കൂടി ജനത്തെ കേള്‍ക്കാനും അവരുടെ അടുത്തായിരിക്കാനും പുരോഹിതര്‍ തയാറാകണമെന്നും ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ മാര്‍പാപ്പ.
പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്ര പരിശീലനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തെ മിഷനറി സേവനം പൂര്‍ത്തിയാക്കിയ വൈദികരെ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
പുതിയ തലമുറക്ക് മാതൃകയാകുന്ന വിധത്തില്‍, ”ഇടയന്മാര്‍ പാദങ്ങള്‍ നിലത്തുറപ്പിച്ചവരായിരിക്കണം” എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ലിയോ പാപ്പ വൈദികരെ ഓര്‍മിപ്പിച്ചു. മിഷനറി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, പുരോഹിതര്‍ അതിനോട് കാണിക്കുന്ന സമര്‍പ്പണമാണ് സഭയുടെ പ്രതീക്ഷയെ ശക്തിപ്പെടുത്തുന്നത് . ഏല്‍പ്പിക്കപ്പെടുന്ന ദൗത്യം എന്തുതന്നെയായാലും, ലോകത്തിന്റെ ഏത് കോണിലേക്ക് അയച്ചാലും, പ്രാര്‍ത്ഥനയിലൂടെയും പ്രവൃത്തിയിലൂടെയും സഭയുടെയും ജനങ്ങളുടെയും മധ്യേ ക്രിസ്തുവിന്റെ സാന്നിധ്യമാകാന്‍ കഴിയുന്ന വൈദികരെയാണ് പാപ്പായുടെ ശുശ്രൂഷകളില്‍ ആവശ്യമെന്ന് ലിയോ പാപ്പ പറഞ്ഞു