കാട്ടാന ആക്രമണത്തിൽ 61കാരൻ മരിച്ച മുണ്ടൂരിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.

കാട്ടാന ആക്രമണത്തിൽ 61കാരൻ മരിച്ച മുണ്ടൂരിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.

maaa248

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ 61കാരൻ മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.

ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് വീടിന് സമീപത്താണ് കാട്ടാന ആക്രമണത്തിൽ കുമാരൻ കൊല്ലപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച നാട്ടുകാർ, ഉന്നത ഉദ്യോഗസ്ഥരെത്താതെ കുമാരൻ്റെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നിലപാടെടുത്തിരിക്കുകയാണ്. അതേസമയം കുമാരനെ കൊലപ്പെടുത്തിയ കാട്ടാന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്

അതേസമയം ഞാറക്കോട് പ്രദേശത്തെത്തിയ കാട്ടാനയെ ഇന്നലെ കാട് കയറ്റിയിരുന്നുവെന്ന് പാലക്കാട് ഡിഎഫ്ഒ പ്രതികരിച്ചു. ഇന്ന് പുലർച്ചെയോടെ ആന തിരികെയെത്തിയെന്നും ആനയുടെ സാന്നിധ്യം സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുമാരൻ്റെ മരണത്തിൽ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡ‍ിഎഫ്ഒ വിശദീകരിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)