സീറോമലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന് രൂപത ചെറുപുഷ്പ മിഷന് ലീഗിന്റെ ഈ വര്‍ഷത്തെ രൂപത വാര്‍ഷിക കൂട്ടായ്മ ‘സൗറൂത്ത 2025’ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
രൂപതയുടെ വിവിധ ഇടവക, മിഷന് പ്രൊപ്പോസഡ് മിഷന് എന്നിവിടങ്ങളില്‍ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാര്‍ പങ്കെടുത്ത സമ്മേളനം കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറുകയായിരുന്നു.
സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസ പ്രഘോഷണ റാലി, പ്രയ്സ് ആന്‍ഡ് വര്‍ഷിപ്, രൂപത എസ്എം ൈഎം ബാന്‍ഡ് അവതരിപ്പിച്ച മ്യൂസിക് ബാന്‍ഡ് എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. തുടര്‍ന്ന് മാര്‍ സ്രാമ്പിക്കലുമായി കുഞ്ഞു മിഷനറിമാര്‍ വിവിധ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുയും ആശയ വിനിമയം നടത്തുകയും ചെയ്തു.മിഷന്‍ലീഗിന്റെ പതാകയുമേന്തി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തന്‍ മുദ്രാവാക്യങ്ങളുമായി നടന്ന വര്‍ണ്ണ ശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0