ഇസ്രായേലിനെ സഹായിച്ചാല്‍ ഒന്നും ബാക്കിയുണ്ടാവില്ല; ബ്രിട്ടനും ഫ്രാൻസിനും യുഎസിനും മുന്നറിയിപ്പുമായി

ഇസ്രായേലിനെ സഹായിച്ചാല്‍ ഒന്നും ബാക്കിയുണ്ടാവില്ല; ബ്രിട്ടനും ഫ്രാൻസിനും യുഎസിനും മുന്നറിയിപ്പുമായി ഇറാൻ.

maaa226

പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യം മുറുകുമ്ബോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്.


ഇസ്രായേലിലേക്ക് വിടുന്ന  ഇറാനിയൻ മിസൈലും ഡ്രോണും തടയാൻ സഹായിച്ചാല്‍ അവരുടെ സൈനിക താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്ന് ഇറാൻ അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ടെഹ്‌റാൻ ആണവ പദ്ധതിയെച്ചൊല്ലി ഇതിനകം തന്നെ രക്തരൂക്ഷിതമായ യുദ്ധം കൂടുതല്‍ വ്യാപിപ്പിക്കുമെന്നാണ് ഇറാൻ ഭീഷണി മുഴക്കിയത്.

ടെഹ്‌റാൻ ആണവ പദ്ധതിയെച്ചൊല്ലി ഇതിനകം തന്നെ രക്തരൂക്ഷിതമായ യുദ്ധം കൂടുതല്‍ വ്യാപിപ്പിക്കുമെന്നാണ് ഇറാൻ ഭീഷണി മുഴക്കിയത്.

ഇസ്രായേലിനെ പ്രതിരോധിക്കാൻ യുഎസ് സഹായിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനിയൻ ഡ്രോണുകളും മിസൈലുകളും ഇസ്രായേലിനെ സമീപിക്കുമ്ബോള്‍ വെടിവച്ചുവീഴ്ത്താൻ യുഎസ് സൈന്യം ഇതിനകം സഹായിച്ചിട്ടുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാർത്താ റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവരികയും ചെയ്‌തിരുന്നു.

ഇറാനിയൻ പ്രതികാര നടപടികളില്‍ നിന്ന് ഇസ്രായേലിനെ പ്രതിരോധിക്കാൻ തന്റെ രാജ്യം സഹായിക്കുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ യുകെ സർക്കാർ മാത്രമാണ് ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സംഘർഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്‌റ്റാർമർ തങ്ങള്‍ ഇസ്രായേലിന് ഒരു സൈനിക സഹായവും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി.

ഇസ്രായേലിന് നേരെ തൊടുത്തുവിടുന്ന മിക്ക മിസൈലുകളും ഡ്രോണുകളും ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് തകർന്നുവീഴുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ വെല്ലുവിളി

 


Comment As:

Comment (0)