ലിയോണ്‍ ഡി പെറു’ എന്ന പേരില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ മിഷനറി ജീവിതം വത്തിക്കാന്‍ മീഡിയ ഡോക്യുമെന്ററിയാക്കുന്നു. കര്‍ദിനാള്‍ പ്രെവോസ്റ്റിന്റെ സ്‌നേഹവും സേവനവും നേരിട്ടനുഭവിച്ച മിഷന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ അനുഭവ കഥയാണ് ഡോക്യുമെന്ററിയില്‍ പങ്കുവയ്ക്കുന്നത്. ‘പാദ്രെ റോബര്‍ട്ടോ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലിയോ പാപ്പയുടെ മിഷനറി ജീവിതത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഈ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്. മിഷനറി വൈദികന്‍, ഇടവക വികാരി, പ്രഫസര്‍, ബിഷപ് എന്നീ നിലകളില്‍ ലിയോ പാപ്പ പ്രവര്‍ത്തിച്ച ചുലുക്കാനാസ്, ട്രൂജില്ലോ, ലിമ, കാലാവോ, ചിക്ക്‌ലായോ തുടങ്ങിയ ഇടങ്ങളിലൂടെയാണ് ഈ ഡോക്യുമെന്ററി യാത്ര ചെയ്യുന്നത്.
ഒട്ടേറെ യുവാക്കളെ നേര്‍വഴിക്കു നയിച്ച പ്രഫസര്‍, ദരിദ്രര്‍ക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മിഷനറി, ഇടവക വൈദികന്‍ തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഡോക്യമെന്ററി വരച്ചുകാണിക്കുന്നു. മിഷന്‍ ശുശ്രൂഷയില്‍ അദ്ദേഹത്തോട് വളരെ അടുത്ത് പ്രവര്‍ത്തിച്ച വൈദികര്‍, ബിഷപ്പുമാര്‍, ഇടവകപുരോഹിതന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഭവങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m