അമേരിക്കയിൽ ഏറെ ചര്‍ച്ചയായ കത്തോലിക്ക ഭൂതോച്ചാടന സംഭവത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച സിനിമ 'ദ റിച്വല്‍' ഇന്ത്യന്‍ തീയേറ്ററുകളിലും പ്രദർശനത്തിന്.
അൽ പാസിനോ, ഡാൻ സ്റ്റീവൻസ്, ആഷ്‌ലി ഗ്രീൻ, പട്രീഷ്യ ഹീറ്റൺ എന്നിവർ അഭിനയിച്ചിരിക്കുന്ന "ദി റിച്വൽ" ജൂൺ ആറിനാണ് തിയേറ്ററുകളിൽ പ്രദര്‍ശനം ആരംഭിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും സിനിമയുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും പിവിആര്‍ സ്ക്രീനുകള്‍ മുഖേനയാണ് പ്രദര്‍ശനം നടക്കുന്നത്.
ഭൂതോച്ചാടന സംഭവങ്ങളെ ചലച്ചിത്രമാക്കുമ്പോള്‍ സാധാരണയായി കത്തോലിക്ക വിശ്വാസ സംബന്ധമായ കാര്യങ്ങളെ വളച്ചൊടിക്കുന്നത് പതിവാണെങ്കിലും 'ദ റിച്വല്‍' സിനിമ യഥാര്‍ത്ഥ സംഭവവുമായും കത്തോലിക്ക വിശ്വാസവുമായും പൂര്‍ണ്ണ നീതി പുലര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മിസിസിപ്പിയിലെ നാറ്റ്ചെസിലുള്ള സെന്റ് മേരീസ് ബസിലിക്കയുടെ റെക്ടര്‍ ഫാ. ആരോൺ വില്യംസ് എന്ന വൈദികനാണ് ചിത്രത്തിന്റെ കൺസൾട്ടന്റായി പ്രവര്‍ത്തിച്ചത്. സെന്റ് മേരീസ് ബസിലിക്കയിൽ ചിത്രീകരണം നടത്താൻ അനുമതി ലഭിക്കുമോ എന്ന് ചോദിച്ചാണ് സിനിമാ നിർമ്മാതാക്കൾ ആദ്യം തന്നെ സമീപിച്ചതെന്നും തിരക്കഥയും പശ്ചാത്തലവും എല്ലാം ശ്രദ്ധേയമായി തോന്നിയെന്നും അങ്ങനെയാണ് സിനിമയുടെ ഭാഗമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0